Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Agri Business

Kottayam

അ​ഗ്രി ബി​സി​ന​സ് പ​ദ്ധ​തി സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്ക് ധ​ന​സ​ഹാ​യം

ഈ​രാ​റ്റു​പേ​ട്ട: കാ​ർ​ഷി​ക മേ​ഖ​ല​യി​ലു​ള്ള ആ​ശ​യ​ങ്ങ​ളും ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ഗ്രി ബി​സി​ന​സ് ഇ​ൻ​ക്യു​ബേ​റ്റ​റി​ൽ പി​എം​ആ​ർ​കെ​വി വൈ​റാ​ഫ്താ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള 1500ഓ​ളം അ​പേ​ക്ഷ​ക​രി​ൽ​നി​ന്ന് 19 സം​രം​ഭ​ക​രി​ൽ ഒ​രാ​ളാ​യി ജോ​ഷി ജോ​സ​ഫ് താ​ന്നി​ക്ക​ലും അ​ർ​ഹ​നാ​യി.

ജോ​ഷി സ്വ​ന്ത​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത റെ​നോ​വ് ഷെ​ർ​ഡിം​ഗ് ആ​ൻ​ഡ് ഗ്രൈ​ൻ​ഡിം​ഗ് മെ​ഷീ​ന്‍റെ നി​ർ​മാ​ണ വി​പു​ലീ​ക​ര​ണ​ത്തി​ന് 18 ല​ക്ഷം രൂ​പ ഗ്രാ​ന്‍റാ​യി ല​ഭി​ച്ചു. മ​ണ്ണു​ത്തി കാ​ർ​ഷ​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കൃ​ഷി​മ​ന്ത്രി ടി. ​സി​ദ്ദി​ഖി​ൽ​നി​ന്ന് ഗ്രാ​ന്‍റ് ഏ​റ്റു​വാ​ങ്ങി. കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ടി. സ​ജി​താ റാ​ണി, എം​എ​ൽ​എ​മാ​രാ​യ സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ്, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, അ​ഗ്രി ബി​സ​ന​സ് ഇ​ൻ​ക്യു​ബേ​റ്റ​ർ മേ​ധാ​വി ഡോ. ​കെ.​പി. സു​ധീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കു​ന്ന സ​ബ്സി​ഡി പ​ദ്ധ​തി​യാ​യ എ​സ്എം​എ​എ​മ്മി​ൽ ഈ ​മെ​ഷീ​നും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. പൊ​ടി​ക്കു​ക, അ​രി​യു​ക, അ​ര​യ്ക്കു​ക എ​ന്നി​ങ്ങ​നെ വ്യ​ത്യ​സ്ത​മാ​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ് റെ​നോ​വ് ഷെ​ർ​ഡിം​ഗ് ആ​ൻ​ഡ് ഗ്രൈ​ൻ​ഡിം​ഗ് മെ​ഷീ​ൻ.
ജൈ​വ മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ൽ ഉ​പ​യോ​ഗ​പ്ര​ദ​മാ​യ ഈ ​മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് കാ​യ​ൽ മേ​ഖ​ല​യി​ൽ വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന കു​ള​വാ​ഴ നി​ർ​മാ​ർജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തി​യൊ​രു ആ​ശ​യം ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള പ്രാ​രം​ഭ​പ്ര​വ​ർ​ത്ത​ന​ത്തി​ലാ​ണ് ജോ​ഷി. ഫോ​ൺ: 7907184470.

Latest News

Corehub Up